Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബ് സഹായ ഉപകരണ വിതരണ നിര്‍ണയക്യാമ്പ് നടത്തി
18/02/2024
വൈക്കം റോട്ടറി ക്ലബ്ബ് നടത്തിയ സഹായ ഉപകരണ വിതരണ നിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സഹായ ഉപകരണ വിതരണ നിര്‍ണയ ക്യാമ്പ് നടത്തി. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ എഡിഐപി, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആര്‍വിവി സ്‌കീം എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. അര്‍ഹരായവരെ തെരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തുന്നത്.
വല്ലകം സെയ്ന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജെറി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി, റോട്ടറി ഡെപ്യൂട്ടി ഗവര്‍ണര്‍ അനു കുര്യന്‍, ജിന്നി സെബാസ്റ്റ്യന്‍, സാം ജോസഫ്, ഇ.കെ ലൂക്ക്, മിനി മനയ്ക്കപ്പറമ്പില്‍, സോണി സണ്ണി, ജിത്തു ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.