Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ നഗര ജനകീയാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
18/02/2024
വൈക്കം നഗരസഭയിലെ ചുള്ളിത്തറയിലുമുള്ള നഗര ജനകീയാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയിലെ ചുള്ളിത്തറയിലുമുള്ള നഗര ജനകീയാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെയാണ്  നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം. ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകും. വൈക്കം ചുള്ളിത്തറയില്‍ നടന്ന ചടങ്ങില്‍ വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, നഗരസഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു ഷാജി, ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവന്‍, കവിത രാജേഷ്, എ.സി മണിയമ്മ, രാധിക ശ്യാം, ബി രാജശേഖരന്‍, ആര്‍ സന്തോഷ്, വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിള്‍ പ്രഭാകരന്‍, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.