Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മാവില്‍ വെളിച്ചം സ്വീകരിച്ച് നന്മയില്‍ കഴിയുന്നവരാകണം നാമോരോരുത്തരും എന്ന് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്
07/05/2016
19 ഇടവകപള്ളികള്‍ പങ്കെടുക്കുന്ന വൈക്കം ഫൊറോനപള്ളി ബൈബിള്‍ കണ്‍വെന്‍ഷന്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യുന്നു.

ആത്മാവില്‍ വെളിച്ചം സ്വീകരിച്ച് നന്മയില്‍ കഴിയുന്നവരാകണം നാമോരോരുത്തരും എന്ന് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പറഞ്ഞു. 2-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിന്റെ വാതില്‍ തുറന്ന് മനസ്സിന്റെ കാലുഷ്യം മാറി ദൈവത്തെ സ്വീകരിക്കുന്നവരാകണം മനുഷ്യര്‍. നേടുന്നതെന്തും സ്വര്‍ഗ്ഗീയമാകണം. അതിനുവേണ്ടത് മനുഷ്യബന്ധങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈക്കം നടേല്‍ പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന് ഫാ.മാത്യൂ എലവുങ്കല്‍ നേതൃത്വം നല്കും. ഫാ.പോള്‍ ചിറ്റിനപ്പിള്ളി സ്വാഗതം പറഞ്ഞു. ഫാ.ജോണ്‍ പുതുവ, ഫാ.വര്‍ഗ്ഗീസ്, ഫാ.വര്‍ഗ്ഗീസ് പൈനുങ്കല്‍, ഫാ.ജോസ് ഓടനാട്ട്, ഫാ.ഫ്രങ്കോ ചൂണ്ടേല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.