മാമ്പ്ര ക്ഷേത്രത്തിലെ പൂയം ആറാട്ട് ഉത്സവത്തിന് കൊടിയേറി
17/02/2024
അംബികാമാര്‍ക്കറ്റ് പരിയാരം മാമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയം ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഭദ്രേശന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു
വൈക്കം: എസ്എന്‍ഡിപി യോഗം 348-ാം നമ്പര്‍ അംബികാമാര്‍ക്കറ്റ് പരിയാരം ശാഖയുടെ കീഴിലുള്ള മാമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയം ആറാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഭദ്രേശന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്. മേല്‍ശാന്തി മജിന്‍ ശാന്തികള്‍ സഹകാര്‍മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് വി ഹരി, വൈസ് പ്രസിഡന്റ് കെ.ജി അനില്‍കുമാര്‍, സെക്രട്ടറി കെ.എം വിനോഭായ്, യൂണിയന് കമ്മിറ്റി അംഗം ജി.എസ് ബൈജു, ജീമോന്‍, രജീഷ് പെരുമ്പറ, ഗിരീഷ് കരിങ്ങാലപ്പള്ളി, അജിമോന് കാവിനായിന് എന്നിവര്‍ നേതൃത്വം നല്കി. ഫെബ്രുവരി 22നാണ് പൂയം മഹോത്സവം. രാവിലെ 10ന് ആനയൂട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് ആറാട്ടുബലി. വൈകിട്ട് 4.40ന് ആറാട്ട്. രാത്രി ഒന്‍പതിന് കൊടിയിറക്ക്, വലിയ കാണിക്ക, തുടര്‍ന്ന് തിരുവാതിര കളി, 11.30ന് വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയാണ് ചടങ്ങുകള്‍.