Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപക സര്‍വീസ് സംഘടന സമരസമിതി പ്രകടനവും പൊതുയോഗവും നടത്തി
17/02/2024
സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പൊതുയോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.പി സുമോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി അധ്യാപകരുടെയും ജീവനക്കാരുടെയും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വൈക്കം താലൂക്ക്തല പ്രകടനവും പൊതുയോഗവും നടത്തിയത്. പ്രകടനത്തെ തുടര്‍ന്ന് വൈക്കം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പൊതുയോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.പി സുമോദ് ഉദ്ഘാടനം ചെയ്തു. കെഎസ്.ടിഎ ജില്ലാ പ്രസിഡന്റ് ടി രാജേഷ് അധ്യക്ഷത വഹിച്ചു. കെജിഒഎ ഏരിയാ സെക്രട്ടറി ബി ജയശങ്കര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രീതി പ്രഹ്ലാദ്, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.കെ വിപിനന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം എന്‍ സുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി നേതാക്കളായ സി.ബി ഗീത, കെ.പി ദേവസ്യ, സരിത ദാസ്, പി.ആര്‍ ശ്യാംരാജ്, പി.ആര്‍ സരീഷ് കുമാര്‍, ഷീലാ ഇബ്രാഹിം, റഫീക്ക് പാണപറമ്പില്‍, എസ് പ്രസന്നന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.