Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
17/02/2024
ഉല്ലല പുതിയകാവ് ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ സമാപനം കുറിച്ചു നടന്ന ആറാട്ട് എഴുന്നള്ളിപ്പ്.

വൈക്കം: ഉല്ലല 737 -ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള പുതിയകാവ് ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് സമാപനം കുറിച്ചു നടന്ന ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. കാശാങ്കോടത്ത് സുനേശന്‍ നമ്പൂതിരി, മേല്‍ശാന്തി പ്രവീണ്‍ പോറ്റി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. തേരോഴി രാമക്കുറുപ്പും സംഘവും ഒരുക്കിയ വാദ്യമേളം അകമ്പടിയായി. 1996-ാം നമ്പര്‍ എന്‍എസ്എസ് വനിതാ സമാജത്തിന്റെ താലപ്പൊലി, കാവടി എന്നിവയുടെ അകമ്പടിയോടെയാണ് ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെട്ടത്.
കരയോഗം പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് ബി ഗോവിന്ദന്‍ നായര്‍, സെക്രട്ടറി കെ.ടി സത്യനാഥപണിക്കര്‍, ദേവസ്വം മാനേജര്‍ കെ കൃഷ്ണ കുമാര്‍, അസി. മാനേജര്‍ എം രതീഷ്, ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി, സുരേഷ് ബാബു, ജി സന്തോഷ് കുമാര്‍, വി മനോജ്, അനില്‍ ജെ.മേനോന്‍, മനോജ് എസ് പിള്ള, എം.ആര്‍ ഗോപിദാസ്, എം.കെ ഗോപാലകൃഷ്ണന്‍ നായര്‍, കെ സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.