Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴിക്കോട് ക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് കൊടിയേറി
16/02/2024
മോഴിക്കോട് ശ്രീകുമാരമംഗലം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഹംസാനന്ദന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 115-ാം നമ്പര്‍ കണ്ണുകെട്ടിശ്ശേരി ശാഖയിലെ മോഴിക്കോട് ശ്രീകുമാരമംഗലം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ കൊടിയേറ്റിന് മേല്‍ശാന്തിമാരായ മനു ശാന്തി, ഷാജി ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
കൊടിയേറ്റിന് ശേഷം തിരുനടയില്‍ എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ കെടാവിളക്കില്‍ ദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉത്തമന്‍ തേവര്‍മുക്ക്, വൈസ് പ്രസിഡന്റ് സജീവ് പി.ആര്‍ പയ്യൂര്‍, സെക്രട്ടറി രാധിക എസ് ജയകുമാര്‍, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ ജോഷി കുളത്തറ എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 22ന് പൂയം ഉത്സവം ആഘോഷിക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്, തുടര്‍ന്ന് സംഗീതക്കച്ചേരി. വൈകിട്ട് നാലിന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്. രാത്രി എട്ടിന് അത്താഴകഞ്ഞി പ്രസാദവിതരണം, നാടകം എന്നിവ നടക്കും.