Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാവടി ഘോഷയാത്ര ഭക്തിനിര്‍ഭരമായി
15/02/2024
ഇടഉല്ലല ശ്രീബാലമുരുക കാവടി സംഘം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലേക്ക് നടത്തിയ കാവടിഘോഷയാത്രയുടെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ഇടഉല്ലല ശ്രീബാലമുരുക കാവടി സംഘം നടത്തിയ കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ശ്രീമുരുകന്റെ രൂപം അലംകൃതമായ രഥത്തില്‍ പ്രതിഷ്ഠിച്ചാണ് കാവടി ഘോഷയാത്ര നടത്തിയത്. കാവടി ഘോഷയാത്രയുടെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കാവടികള്‍ വൈകിട്ട് ക്ഷേത്രത്തില്‍ അഭിഷേകം നടത്തി. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ, സെക്രട്ടറി ആഷ, കാവടിസംഘം പ്രസിഡന്റ് തങ്കമണി കരിവേലിത്തറ, സെക്രട്ടറി മിഥിന്‍ രാജ് പാലത്താനത്ത്, ട്രഷറര്‍ റെജി വെട്ടത്തില്‍, സുനില്‍ ദത്ത്, രമ്യ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.