Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം: കുംഭകുടങ്ങള്‍ അഭിഷേകം നടത്തി
15/02/2024
വൈക്കം വണികവൈശ്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കുംഭകുട ഘോഷയാത്ര അഭിഷേകത്തിനായി മൂത്തേടത്ത്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ വൈക്കം താലൂക്കിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ നൂറുകണക്കിന് കുംഭകുടങ്ങള്‍ അഭിഷേകം ചെയ്തു. രാവിലെ ആറു മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു അഭിഷേകത്തിന്റെ മുഹൂര്‍ത്തം. സമുദായ സംഘടനകളുടേയും സമാജങ്ങളുടേയും വ്യക്തികളുടേയും സംഘങ്ങളുടേയും നേതൃത്വത്തിലുള്ള കുംഭകുടങ്ങള്‍ താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് പ്രദക്ഷിണം വച്ച ശേഷം കുംഭങ്ങള്‍ ദേവീനടയില്‍ സമര്‍പ്പിച്ചു. അഭിഷേക ചടങ്ങിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് അഭിഷേക ചടങ്ങുകള്‍ നടത്തിയത്.
മൂത്തേടത്തുകാവ് 1468-ാം നമ്പര്‍ ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് അഭിഷേകത്തിന് കുംഭകുട എഴുന്നള്ളിപ്പ് നടത്തി. കരയോഗം പ്രസിഡന്റ് കെ.ബി ജയചന്ദ്രന്‍ നായര്‍, സെക്രട്ടറി പി രാജശേഖരന്‍, വൈസ് പ്രസിഡന്റ് രാഗേഷ് തുഷാര, ജോയിന്റ് സെക്രട്ടറി കെ ജയകുമാര്‍, വനിതാസമാജം പ്രസിഡന്റ് മിത്രാ വിജയന്‍, സെക്രട്ടറി ദീപ വി മേനോന്‍, ട്രഷറര്‍ ലേഖാ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള വണികവൈശ്യ സംഘം 1042-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് കുംഭകുട അഭിഷേകം നടത്തി. പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി പുറപ്പെട്ട കുംഭകുട എഴുന്നള്ളിപ്പിന് പ്രസിഡന്റ് എസ് അനില്‍കുമാര്‍, സെക്രട്ടറി സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് വിജയകുമാര്‍, എ ബാബു, രതീഷ് കുമാര്‍, ആര്‍ രാജേഷ്, പി ബിജു എന്നിവര്‍ നേതൃത്വം നല്‍കി.