Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍
14/02/2024
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി തമ്പുരാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2011ല്‍ പരിഷ്‌കരിച്ച തുച്ഛമായ പെന്‍ഷനാണ് ഇന്നും നല്‍കുന്നത്. അതിനുശേഷം സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് രണ്ട് പെന്‍ഷന്‍ പരിഷ്‌കരണം നല്‍കിയെങ്കിലും കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പരിഷ്‌കരിച്ചിട്ടില്ലെന്നും ഇത് പെന്‍ഷന്‍കാരോടുള്ള അവഗണനയാണെന്ന് സമ്മേളനം ആരോപിച്ചു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.കെ പൊന്നപ്പന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജി ഗോപകുമാര്‍ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ ജോസഫ്, സെക്രട്ടറി എ.വി ഓമനക്കുട്ടന്‍, എന്‍ ശിശുപാലന്‍, ടി.എന്‍ ജോഷി, എം.കെ പീതാംബരന്‍, കെ.കെ ശിവന്‍, ജി ശശി, ജി ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുതിര്‍ന്ന പെന്‍ഷന്‍കാരെ സമ്മേളനത്തില്‍ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.എം മുരളീധരന്‍ (പ്രസിഡന്റ്), എ.പി ജോസഫ്, എ.ആര്‍ ശിവദാസ് (വൈസ് പ്രസിഡന്റുമാര്‍), ടി.കെ പൊന്നപ്പന്‍ (സെക്രട്ടറി), എന്‍.കെ സോമന്‍, പി പൊന്നമ്മ (ജോയിന്റ് സെക്രട്ടറിമാര്‍), ജി ശശി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.