വൈദ്യുതി സുരക്ഷാ വാരാചരണം സംഘടിപ്പിച്ചു.
07/05/2016
വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി സുരക്ഷാ വാരാചരണം സംഘടിപ്പിച്ചു. വൈക്കം ഡിവിഷന്‍തല ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായിക കുമാരി വൈക്കം വിജയലക്ഷ്മി നിര്‍വ്വഹിച്ചു. സുരക്ഷാ വാരാചരണം നീണ്ടൂര്‍, അതിരമ്പുഴ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ റോഡ്ഷോയോടു കൂടി ഇന്ന് സമാപിക്കും.