Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമ്പള്ളിക്കാവില്‍ സപ്താഹം: അവഭൃഥസ്നാനം ഭക്തിസാന്ദ്രമായി
14/02/2024
പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തില്‍ യജ്ഞാചാര്യ മിനി മോഹന്‍ അവഭൃഥസ്നാന പ്രഭാഷണം നടത്തുന്നു.

വൈക്കം: പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനം കുറിച്ച് നടന്ന അവഭൃഥസ്നാന ചടങ്ങ് ഭക്തിസാന്ദ്രമായി. സമൂഹപ്രാര്‍ത്ഥന, ഭാഗവത പാരായണം, നാമാഭിഷേകം, അന്നദാനം, വൈകിട്ട് ദീപാരാധന, ഭജന, 645-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ താലപ്പൊലി, കൈകൊട്ടിക്കളി, തീയ്യാട്ട് എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. യജ്ഞാചാര്യ മിനി മോഹന്‍ അവഭൃഥസ്നാന പ്രഭാഷണം നടത്തി. അരീക്കര വാസുദേവന്‍ നമ്പൂതിരി, ആചാര്യ സുനന്ദ രാമന്‍കുട്ടി, ദേവസ്വം പ്രസിഡന്റ് ബിനു ഡി.നമ്പൂതിരി, സെക്രട്ടറി പി.സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.