Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്യാഗപൂര്‍ണമായ പൊതുപ്രവര്‍ത്തനം പുതിയ തലമുറയ്ക്ക് അപരിചിതം: മുല്ലക്കര രത്‌നാകരന്‍
14/02/2024
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന അഡ്വ. പി.കെ ചിത്രഭാനു അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.    

വൈക്കം: പുതിയ തലമുറയ്ക്ക് അപരിചിതമാണ് ത്യാഗപൂര്‍ണമായ പൊതുപ്രവര്‍ത്തനം. ദാരിദ്ര്യത്തെ മാത്രം കൈമുതലാക്കി ജനങ്ങളെ സേവിച്ചവരാണ് ആദ്യകാല പൊതുപ്രവര്‍ത്തകര്‍. ജനങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ച അവരുടെ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വന്തമാക്കിയ പരമ്പരയിലെ കണ്ണിയായിരുന്നു അഡ്വ. പി.കെ ചിത്രഭാനു. കമ്മ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്തം കളങ്കമില്ലാത്ത പ്രവര്‍ത്തന വഴികളാണ്. ആ പാഠശാലയിലെ ഒരു അംഗമായിരുന്നു അദ്ദേഹമെന്നും സിപിഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്നാകരന്‍. സിപിഐ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകനും ആയിരുന്ന പി.കെ ചിത്രഭാനുവിന്റെ മൂന്നാമത് ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തി സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. കാംകോ ചെയര്‍മാന്‍ സി.കെ ശശിധരന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി അബ്ദുല്‍ സലാം, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, ജില്ലാ അസി. സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, മോഹന്‍ ചേന്നംകുളം, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, ഇ.എന്‍ ദാസപ്പന്‍, കെ അജിത്ത്, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി എന്നിവര്‍ പ്രസംഗിച്ചു.