Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാര്‍ഷികം നടത്തി
13/02/2024
ചെമ്മനത്തുകര ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ  ്രപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ബ്രഹ്‌മകലശപൂജ.

വൈക്കം: എസ്എന്‍ഡിപി യോഗം 1295-ാം നമ്പര്‍ വടക്കേ ചെമ്മനത്തുകര  ശാഖയിലെ ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 11-ാമത് വാര്‍ഷികം ആഘോഷിച്ചു. കലശപൂജ, കലശാഭിഷേകം, ബ്രഹ്‌മകലശം എഴുന്നള്ളിപ്പ്, മഹാഗുരുപൂജ, പ്രഭാഷണം, വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ക്ഷേത്രം തന്ത്രി വൈക്കത്തുശ്ശേരി സുരേഷ് മണീട്, ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബു പട്ടശ്ശേരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കണ്ണന്‍ ശാന്തി, ജിത്ത് ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. കലശപൂജക്കുശേഷം നടന്ന ബ്രഹ്‌മകലശം എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. ക്ഷേത്രം പ്രസിഡന്റ് പുഷ്പന്‍ നമ്പ്യാത്ത്, സെക്രട്ടറി ബ്രിജിലാല്‍, വൈസ് പ്രസിഡന്റ് അഭിലാഷ് തുണ്ടത്തില്‍, ലക്ഷ്മണന്‍ അരിശ്ശേരി, വനിതാസംഘം പ്രസിഡന്റ് ഷൈല, സെക്രട്ടറി സുമ കുസുമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.