Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂങ്കാവ് ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി
13/02/2024
തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം 1105-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റേയും വനിതാ സമാജത്തിന്റേയും നേതൃത്വത്തില്‍ പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തുന്ന താലപ്പൊലി.

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം തലയാഴം 1105-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റേയും 342-ാം നമ്പര്‍ വനിതാ സമാജത്തിന്റേയും നേതൃത്വത്തില്‍ പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി.
തൃപ്പക്കുടം ക്ഷേത്രത്തിലെ രണ്ടാം ദിവസം എന്‍എസ്എസ് കരയോഗം നടത്തുന്ന പൗരാണിക ചടങ്ങാണ് പൂങ്കാവ് ദേവീക്ഷേത്രത്തിലേക്കുള്ള താലപ്പൊലി. നിശ്ചല ദൃശ്യങ്ങളും ഗജവീരനും വാദ്യമേളങ്ങളും ചടങ്ങിന് അകമ്പടിയേകി. വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ പൂങ്കാവ് ദേവീക്ഷേത്രനടയില്‍ താലങ്ങള്‍ ആചാരപൂര്‍വം സമര്‍പ്പിച്ചു. കരയോഗം പ്രസിഡന്റ് എന്‍.ലക്ഷ്മണന്‍ നായര്‍, സെക്രട്ടറി മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റ് എം ഗോപാലകൃഷ്ണന്‍ നായര്‍, ട്രഷറര്‍ എസ് വിജയകുമാര്‍, പി.എന്‍ ഗോപകുമാര്‍, വനിതാസമാജം പ്രസിഡന്റ് ശോഭനാ വൈഷ്ണവം, സെക്രട്ടറി സുശീലാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.