Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
13/02/2024
തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ് ദിനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടികയറി. തന്ത്രി മനയത്താറ്റ് മന ദിനേശന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. കെടാവിളക്കിലെ ദീപപ്രകാശനം ദേവസ്വം ബോര്‍ഡ് അംഗം എ.അജികുമാര്‍ നിര്‍വഹിച്ചു. ഫെബ്രുവരി 20ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ബുധനാഴ്ച രാവിലെ 8.30ന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവ ബലി, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി. ഏഴിന് കഥകളി, രാത്രി ഒന്‍പതിന് വിളക്ക്.  ഫെബ്രുവരി 15ന് രാവിലെ 8.30ന് ശ്രീബലി വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ഏഴിന് തിരുവാതിര, രാത്രി എട്ടിന് ഓട്ടന്‍ തുള്ളല്‍, ഒന്‍പതിന് കൈകൊട്ടികളി, വിളക്ക്. 16 ന്  രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, 6.40ന് സംഗീത സദസ്, രാത്രി 8.15ന് തിരുവാതിര, 9 ന് വിളക്ക്, 9.15 ന് കൈകൊട്ടി കളി. 17ന് രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് നാലിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്, 6.30നും 7.15നും തിരുവാതിര, രാത്രി എട്ടിന് മുരളീരവം, വിളക്ക്. 18ന് രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് നാലിന് തെക്കുംചേരിമേല്‍ എഴുന്നളളിപ്പ്, 6.15നും ഏഴിനും തിരുവാതിര, രാത്രി എട്ടിന് നൃത്തസന്ധ്യ, എതിരേല്‍പ്, 11.30ന് വിളക്ക് വയ്പ്. 19 ന് രാവിലെ 8.30ന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി, രാത്രി 9.30ന് കഥാ പ്രസംഗം, 12ന് വിളക്ക്. 20ന് വൈകിട്ട് അഞ്ചിന് പ്രഭാഷണം, ആറിന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 6.30ന് സംഗീത സദസ്, 9.30ന് നൃത്തനാടകം, 11.30ന് ആറാട്ട് വരവ്, 12ന് ആറാട്ട് എതിരേല്‍പ്പ്, വെടി ക്കെട്ട്, തീയാട്ട് എന്നിവ നടക്കും.