Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളുകളില്‍ ലഹരിമുക്ത നവകേരള പദ്ധതി ആരംഭിച്ചു
12/02/2024
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സ്‌കൂളില്‍ വച്ച് നടത്തിയ ലഹരിമുക്ത നവകേരള പദ്ധതിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ 44 സ്‌കൂളുകളെ പങ്കെടുപ്പിച്ച് ലഹരിമുക്ത നവകേരള പദ്ധതിയും ആന്റി ഡ്രഗ്സ് പാര്‍ലമെന്റ് ആന്റ് അമ്മ റിസോഴ്സ് ഗ്രൂപ്പ് രൂപവല്‍കരണവും നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തലയലോപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളില്‍ നടത്തിയ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു എം.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത രാമചന്ദ്രന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധി ദാസ്, പഞ്ചായത്ത് മെമ്പര്‍ ജോസ് വേലിക്കകം, പിടിഎ പ്രസിഡന്റ് ആര്‍.കെ രാജേഷ്, പ്രിന്‍സിപ്പാള്‍ ടിജി പ്രഭാകരന്‍, പ്രധാന അധ്യാപകന്‍ പി.സി ജിനന്‍, പി.എസ് സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.