Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതകള്‍ക്ക് ജെസിഐ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു
12/02/2024
ജെസിഐ വൈക്കം ജീവരാഗം പദ്ധതിയുടെ ഭാഗമായി നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകളുടെയും വനിതകള്‍ക്കുള്ള തയ്യല്‍ മെഷീനുകളുടേയും വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) വൈക്കം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജീവരാഗം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠന മികവിന് ലാപ്ടോപ്പുകളും വനിതകള്‍ക്ക് സ്വയം തൊഴിലിന് തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു. റോട്ടറി ഹാളില്‍ നടന്ന സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ക്യാപ്റ്റന്‍ എ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെഫ്‌സ് മനോജ്കുമാര്‍, പ്രോഗ്രാം ഡയറക്ടര്‍ ഷിബു റാം, ട്രഷറര്‍ ബിജു ഒറ്റയില്‍, രൂപേഷ് ആര്‍ മേനോന്‍, വി.എം സുനില്‍കുമാര്‍, ബിജു ഗോപാല്‍, മാത്യു കെ ജോസഫ്, സോണി ജോസ്, ഡി വിജയകുമാര്‍, എന്‍ സിദ്ധാര്‍ത്ഥന്‍, ബി നിര്‍മല്‍ എന്നിവര്‍ പ്രസംഗിച്ചു.