Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം തുടങ്ങി
11/02/2024
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിലെ സമാരംഭ ചടങ്ങായ ബ്രഹ്‌മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വെക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം തുടങ്ങി. എസ്എന്‍ഡിപി യോഗം 117-ാം നമ്പര്‍ ഉല്ലല, 118-ാം നമ്പര്‍ കൊതവറ, 120-ാം നമ്പര്‍ തലയാഴം, 1344-ാം നമ്പര്‍ തലയാഴം വടക്കേക്കര, 1578-ാം നമ്പര്‍ കൂവം ചേന്തുരുത്ത്, 2676-ാം നമ്പര്‍ തലയാഴം ഈസ്റ്റ് ശാഖകളുടെ നേതൃത്വത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി ശിവനാരായണ തീര്‍ത്ഥസ്വാമികളുടെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജ നടത്തി ബ്രഹ്‌മകലശം എഴുന്നള്ളിച്ചു. മേല്‍ശാന്തി എം.പി വിഷ്ണുശാന്തി, ശരത് ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും ഗജവീരന്റേയും അകമ്പടിയോടെ കലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു.
ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, സെക്രട്ടറി കെ.വി പ്രസന്നന്‍, ജോയിന്റ് സെക്രട്ടറിമാരായ വി.ഡി സന്തോഷ്, ടി.പി സുഖലാല്‍, ട്രഷറര്‍ എന്‍.എന്‍ പവനന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ആചാര്യ തങ്കമ്മ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ മേഖലകളില്‍ നിന്നെത്തുന്ന കാവടിഘോഷയാത്രയും താലപ്പൊലികളും ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങുകളാണ്. ഫെബ്രുവരി 15ന് കുംഭഭരണി ഉത്സവം ആഘോഷിക്കും. രാവിലെ ശ്രീബലി, ഉച്ചക്ക് ഗാനമേള, ഉച്ചക്ക് 12ന് പ്രസാദഊട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ഏഴിന് താലപ്പൊലി, രാത്രി 10ന് നാടകം, പുലര്‍ച്ചെ വലിയ കാണിക്ക, കാവടി അഭിഷേകം എന്നിവ നടക്കും.