Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വെസ്റ്റ്  മടിയത്തറ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
11/02/2024
വൈക്കം വെസ്റ്റ് ഗവ. പി കൃഷ്ണപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 124-ാമത് വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം വെസ്റ്റ് (മടിയത്തറ) ഗവ. പി കൃഷ്ണപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 124-ാമത് വാര്‍ഷികം കേളികൊട്ട് 2024 ആഘോഷിച്ചു. പൂര്‍വ  വിദ്യാര്‍ഥികളെ ആദരിക്കല്‍, വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ്, പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടത്തി. വൈകിട്ട് നടന്ന വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി അനസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ ശ്രീകുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ വി.എച്ച് സിജിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ഉദയപ്പന്‍, കൗണ്‍സിലര്‍മാരായ ബി.രാജശേഖരന്‍, അശോകന്‍ വെള്ളവേലില്‍, പി.ഡി ബിജിമോള്‍, പ്രധാനാധ്യാപിക ആര്‍ ശ്രീദേവി, ഓമന, സൈമ എന്നിവര്‍ പ്രസംഗിച്ചു. സബ് ജില്ലാ കലോത്സവത്തില്‍ വിജയിച്ച പ്രതിഭകളേയും ശാസ്ത്രോത്സവത്തില്‍ വിജയം നേടിയ വിദ്യാര്‍ഥികളേയും ആദരിച്ചു.