Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം അനിവാര്യം: എന്‍ജിഒ യൂണിയന്‍
11/02/2024
കേരള എന്‍ജിഒ യൂണിയന്‍ വൈക്കം ഏരിയ വാര്‍ഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ.എം സുഷമ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ 61-ാമത് വൈക്കം ഏരിയ വാര്‍ഷിക സമ്മേളനം സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എ.എം സുഷമ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി ബിനു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.ജി ജയ്മോന്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടും വി കൃഷ്ണകുമാര്‍ കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സരിതാ ദാസ് (പ്രസിഡന്റ്), എം.ജി ജയ്മോന്‍ (സെക്രട്ടറി), റഫീക്ക് പാണപറമ്പില്‍ (ട്രഷറര്‍), സുനില്‍കുമാര്‍, തങ്കപ്പന്‍, സി.എ ജാസ്മിന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ സരീഷ്‌കുമാര്‍, ഇ.വി ലെനിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.