Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം കൊടിയേറി
10/02/2024
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി കാശാങ്കോടത്ത് ശ്രീജിത്ത് നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ എട്ടിന് തന്ത്രിമുഖ്യന്‍ കാശങ്കോടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തന്ത്രി കാശാങ്കോടത്ത് ശ്രീജിത്ത് നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേല്‍ശാന്തി പ്രവീണ്‍ പോറ്റി സഹകാര്‍മികനായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വാദ്യമേളങ്ങളും കൊടിയേറ്റിന് അകമ്പടിയേകി. കരയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍പിള്ള, വൈസ് പ്രസിഡന്റ് ബി.ഗോവിന്ദന്‍ നായര്‍, ദേവസ്വം മാനേജര്‍ കെ.കൃഷ്ണകുമാര്‍, അസി. മാനേജര്‍ എം.രതീഷ്, ശബരിമല മുന്‍ മേല്‍ശാന്തി മാരാമറ്റത്ത് നാരായണന്‍ നമ്പൂതിരി, ജി.സുരേഷ്ബാബു, ജി.സന്തോഷ് കുമാര്‍, വി.മനോജ്, അനില്‍ ജെ.മേനോന്‍, മനോജ് എസ്.പിള്ള, എം.ആര്‍ ഗോപീദാസ്, എം.കെ ഗോപാലകൃഷ്ണന്‍ നായര്‍, കെ.സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10.30ന് കലശപൂജ, വൈകിട്ട് 7.15ന് നൃത്തസന്ധ്യ, ഒന്‍പതിന് വിളക്കിനെഴുന്നള്ളിപ്പ്, മലബാര്‍ തെയ്യം. ഫെബ്രുവരി 12ന് വൈകിട്ട്‌ അഞ്ചിന് ഉടുക്കുപാട്ട്, 7.15ന് ഭരതനാട്യം, രാത്രി 8.45ന് സെമി ക്ലാസിക്കല്‍ ഡാന്‍സ്, 9.15ന് വിളക്കിനെഴുന്നള്ളിപ്പ്. 13ന് രാവിലെ 11ന് ഉത്സവബലി ദര്‍ശനം, ഉച്ചക്ക് 12ന് മഹാപ്രസാദഊട്ട്, രാത്രി 8.45ന് വിളക്കിനെഴുന്നള്ളിപ്പ്, ഒന്‍പതിന് നാടകം ചന്ദ്രികാവസന്തം. 14ന് രാവിലെ 10.30ന് കളഭാഭിഷേകം, വൈകിട്ട് ഏഴിന് താലപ്പൊലി, രാത്രി ഒന്‍പതിന് വലിയവിളക്ക്, തുടര്‍ന്ന് ദീപക്കാഴ്ചയും എതിരേല്‍പും എന്നിവ നടക്കും. 15ന് കുംഭഭരണി ആഘോഷിക്കും. രാവിലെ ഏഴിന് അഷ്ടാഭിഷേകം, എട്ടിന് കുംഭഭരണി ദര്‍ശനം, 8.30ന് ശ്രീവേലി എഴുന്നള്ളിപ്പ്, 7.40ന് ഭക്തിഗാനമേള, രാത്രി എട്ടിന് അന്നദാനം, 7.45 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് എതിരേല്‍പ്, 11.30ന് വലിയ കാണിക്ക, 12ന് കലശാഭിഷേകം എന്നിവ നടക്കും.