Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ശ്രീജഗദംബിക ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന് കൊടിയേറി
10/02/2024
ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് മോനാട്ടുമന ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ധീവരസഭ 110-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ചെമ്പ് മുറിഞ്ഞപുഴ ജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടുമന ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണപ്രസാദ് നമ്പൂതിരി, ഗോപാലകൃഷ്ണന്‍ പോറ്റി, വിഷ്ണുപ്രസാദ് എന്നിവര്‍ സഹകാര്‍മികരായി. ശ്രീകോവില്‍ വച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് മഹാപ്രസാദഊട്ട് നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ.എ പ്രകാശന്‍, വൈസ് പ്രസിഡന്റ് കെ.എ പരമേശ്വരന്‍, സെക്രട്ടറി പി.വി ഷാജി, ദേവസ്വം സെക്രട്ടറി സി.വി പ്രകാശന്‍, ട്രഷറര്‍ ഇ.കെ രമണന്‍, വനിതാ സമാജം പ്രസിഡന്റ് സാവിത്രി രമേശന്‍, സെക്രട്ടറി സുഭലജ ചക്രധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, എട്ടിന് ശ്രീഭൂതബലി, വൈകിട്ട് ആറിന് താലപ്പൊലി, രാത്രി 8.30ന് നാടകം. ഫെബ്രുവരി 12ന്‌ രാവിലെ എട്ടിന് ശ്രീഭൂതബലി, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് താലപ്പൊലി, 8.15ന് കാവടി ഘോഷയാത്ര, രാത്രി ഒന്‍പതിന് നാടകം. 13ന് രാവിലെ ഒന്‍പതിന് സര്‍പ്പങ്ങള്‍ക്ക് നൂറും പാലും, ഉച്ചകഴിഞ്ഞ് 3.30ന് കുംഭകുട ഘോഷയാത്ര, 6.30ന് താലപ്പൊലി, 7.30ന് ദേശതാലപ്പൊലി, 7.15ന് സമൂഹതാലപ്പൊലി, എട്ടിന് മെഗാഗാനമേള. 14ന് രാവിലെ എട്ടിന് ശ്രീഭൂതബലി, 8.30ന് കുംഭകുടവും പാല്‍ക്കാവടിയും ചെറുകാവടി അഭിഷേകവും, 11.30ന് കളമെഴുത്തുംപാട്ടും, ഉച്ചക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 5.30ന് കാവടിഘോഷയാത്ര. 15ന് വൈകിട്ട് 7.15ന് താലപ്പൊലി, 7.30ന് മാജിക്ക് ഷോ, രാത്രി 8.30ന് നാടന്‍ കൈകൊട്ടിക്കളിയും തിരുവാതിരയും, 9.15ന് നാടന്‍ കൈകൊട്ടിക്കളി, 10ന് ആറാട്ട് പുറപ്പാട്, 11.30ന് വലിയകാണിക്ക എന്നിവ നടക്കും.