Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍മദൈവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
09/02/2024
ചെമ്പ് കോരശ്ശേരി ധര്‍മദൈവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി എം.ഡി ഷിബു പട്ടശ്ശേരി ബ്രഹ്‌മകലശപൂജ നടത്തുന്നു.

വൈക്കം: ചെമ്പ് കോരശ്ശേരില്‍ ധര്‍മദൈവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും സര്‍പ്പത്തിന് കളമെഴുത്ത് പാട്ടും വലിയ ഗുരുതിയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ഗോളക സമര്‍പ്പണം, ഗോളകം ചാര്‍ത്തി വിശേഷാല്‍ ദീപാരാധന, സംഗീത ഭജന, അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, കലശാഭിഷേകം, മഹാപ്രസാദഊട്ട്, സര്‍പ്പത്തിന് കളമെഴുത്തും പാട്ടും, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.
തന്ത്രി എം.ഡി ഷിബു പട്ടശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്‌മകലശപൂജയും കലശം എഴുന്നള്ളിപ്പും നടത്തി. മൂത്തേടത്തുകാവ് ഗോപു ശാന്തി, ശ്രീലാല്‍ ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പ്രസിഡന്റ് സതീശന്‍, സെക്രട്ടറി ഷൈമോന്‍, ട്രഷറര്‍ മുകേഷ് ഇടക്കൊച്ചി, വിജി പുത്തന്‍പറമ്പ്, സജീവ് കോരശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.