Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധന കുടുംബത്തിന് വീടൊരുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളി കൂട്ടായ്മ
09/02/2024
സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികളുടെ സംഘടനയായ ബി ഫ്രണ്ട്‌സ് ഐഷെയര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ടിവി പുരത്ത് നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചു നടന്ന യോഗം കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. സിബിന്‍ പെരിയപ്പാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭവനരഹിതരായ നിര്‍ധന കുടുംബത്തിന് പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ വീട് നിര്‍മിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികളുടെ സംഘടനയായ ബി ഫ്രണ്ട്‌സിന്റ ജീവകാരുണ്യപ്രവര്‍ത്തന കൂട്ടായ്മയായ ഐഷെയര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ടി.വി പുരത്ത് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കുന്നത്. കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. സിബിന്‍ പെരിയപ്പാടന്‍, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി എന്നിവര്‍ ചേര്‍ന്നു വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. വികാരി ഫാ. സിബിന്‍ പെരിയപ്പാടന്‍ അധ്യക്ഷത വഹിച്ചു. ബി ഫ്രണ്ട്‌സ് എക്‌സി. അംഗം ടോമി തൊണ്ടാംകുഴി, സെബാസ്റ്റ്യന്‍ അറയ്ക്കല്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് പത്തുപറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ സീമ സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.