Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം; എല്‍ഡിഎഫ് ബഹുജന സദസ്സുകള്‍ സംഘടിപ്പിച്ചു
08/02/2024
എല്‍ഡിഎഫ് നേതൃത്വത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലത്ത് നടത്തിയ ബഹുജന സദസ്സ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് പിന്നില്‍ സംസ്ഥാനത്ത് ബിജെപിയെ കാല് കുത്താന്‍ അനുവദിക്കാത്ത കേരളത്തിലെ ജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്നവരുടെ പ്രതികാരമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഡല്‍ഹി ജന്ദര്‍മന്തറില്‍ നടത്തിയ ജനകീയ പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ വൈക്കം ടൗണില്‍ നടന്ന ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എബ്രഹാം പഴയകടവന്‍ അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലത്ത് നടന്ന ബഹുജന സദസ്സ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ജി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്തിലെ ബഹുജന സദസ്സ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. കല്ലറയില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജോയ് കോട്ടായില്‍ അധ്യക്ഷത വഹിച്ചു. ടി.വി പുരത്ത് സിപിഎം വൈക്കം ഏരിയാ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്തു. ടെല്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ചെമ്പ് മുറിഞ്ഞപുഴയില്‍ സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. ടി.എന്‍ സിബി അധ്യക്ഷത വഹിച്ചു. വെച്ചൂരില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഉദയനാപുരം നാനാടത്ത് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ആര്‍ ബിജു ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോര്‍ജ് കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു. ഡോ. സി.എം കുസുമന്‍ അധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷത വഹിച്ചു.