Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
 'ഒരു നല്ല പുഞ്ചിരി' വയോജന കലോത്സവം നടത്തി
08/02/2024
വൈക്കം ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ കലോത്സവം ഗായകന്‍ വി ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു നല്ല പുഞ്ചിരി' പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ വയോജനങ്ങളെ പങ്കെടുപ്പിച്ച് വയോജന കലോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിയിൽ വയോജന അയൽക്കൂട്ടങ്ങളിൽ നിന്നും അങ്കണവാടികളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുത്തത്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകഹാളില്‍ നടന്ന കലോത്സവം ഗായകന്‍ വി ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.കെ ശീമോന്‍, സുലോചന പ്രഭാകരൻ, രേഷ്മ പ്രവീണ്‍, വീണ അജി, ബിഡിഒ ശ്രീകല, വനിതാ ശിശുവികസന ഓഫീസർ ഡോ. പി.എസ് കബനി, അസി. പ്ലാൻ കോ-ഓർഡിനേറ്റർ എസ് സുനിൽകുമാർ, ഐസിഡിഎസ് സൂപ്പർവൈസർമാരായ രമ്യ രമേശൻ, എസ് ആതിര, എസ് ശ്രീമോൾ, അഞ്ജന ആർ നായർ, പി സ്നേഹലത, സി.കെ സുജിത്ര എന്നിവര്‍ പ്രസംഗിച്ചു. വയോജനങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.