Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണപ്രഭയില്‍ തിരുനാള്‍ പ്രദക്ഷിണ എഴുന്നള്ളിപ്പ്  
05/02/2024
വല്ലകം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപം എഴുന്നളളിക്കുന്നു.

വൈക്കം: മെഴുകുതിരി ദീപങ്ങളുടെ ഭക്തിപ്രഭയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ പ്രദക്ഷിണം. വല്ലകം സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ ആഘോഷത്തിലെ പ്രധാന ചടങ്ങായിരുന്നു മാതാവിന്റെ രൂപം മുല്ലപ്പൂമാലകള്‍ കൊണ്ട് അലങ്കരിച്ച് എഴുന്നള്ളിച്ചത്. ദീപാലങ്കാരങ്ങള്‍ ഒരുക്കിയ തുറുവേലിക്കുന്ന് ജങ്ഷന്‍ വരെയുള്ള ഭാഗത്തേക്കാണ് പ്രദക്ഷിണം പുറപ്പെട്ടത്. വാദ്യമേളങ്ങളും മുത്തുക്കുടകളും മറ്റ് അലങ്കാരങ്ങളും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. പള്ളി വികാരി ഫാ. ടോണി കോട്ടയ്ക്കല്‍, തിരുനാള്‍ കണ്‍വീനര്‍ സാബു അറയ്ക്കല്‍, ട്രസ്റ്റിമാരായ മാത്യു പാറപ്പുറം, അബ്രഹാം മങ്ങാട്ട്, വൈസ് ചെയര്‍മാന്‍ റോബിന്‍ കണ്ടത്തില്‍പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. എബി ഇടശ്ശേരി, ഫാ. അഗസ്റ്റിന്‍ കല്ലറയ്ക്കല്‍, പള്ളി വികാരി ഫാ. ടോണി കോട്ടയ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു.