Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധ്യാത്മിക കേന്ദ്രങ്ങള്‍ സജീവമാക്കാന്‍ എന്‍എസ്എസ് യൂണിയന്‍
05/02/2024
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ആധ്യാത്മിക പഠന സംഗമം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മനുഷ്യനെ ശ്രേഷ്ഠനായി ജീവിക്കാന്‍ പ്രാപ്തമാക്കുന്ന പ്രായോഗിക ജീവിത പരിശീലന പദ്ധതിയാണ് ആധ്യാത്മികതയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്. താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള വിവിധ കരയോഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക കേന്ദ്രങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ആധ്യാത്മിക പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് യൂണിയന്‍ തലത്തില്‍ നടത്തിയ ആധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനാല് മേഖലകളില്‍ നിന്ന് 75 കരയോഗങ്ങളിലെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ രാജഗോപാല്‍, ആധ്യാത്മിക വിഭാഗം താലൂക്ക് കോ- ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍, എന്‍ മധു, സി.പി നാരായണന്‍ നായര്‍, ജയലക്ഷ്മി, എന്‍.പി വിശ്വംഭരന്‍ നായര്‍, ഇ.വി രാധാകൃഷ്ണന്‍ നായര്‍, ബി ജയകുമാര്‍, ജഗദീഷ്, വി.കെ ശ്രീകുമാര്‍, ഉഷ എ.നായര്‍, പാലാ ശ്രീകുമാര്‍, ഇന്ദിരാമണി, പി.ആര്‍ ഗോപാലകൃഷ്ണന്‍, കെ അജിത് എന്നിവര്‍ പ്രസംഗിച്ചു. എല്ലാ കരയോഗങ്ങളിലും ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു. ഇതിനായി വൈക്കം താലൂക്ക് തല ആധ്യാത്മിക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.