Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാഭിഷിക്തനായി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി
05/02/2024
തന്ത്രി ഉദയനാപുരം മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരിക്ക്  തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദന്‍ നമ്പൂതിരി ശതാഭിഷേകം നടത്തുന്നു.

വൈക്കം: ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ ദര്‍ശിച്ച നിറവില്‍ തന്ത്രി ഉദയനാപുരം മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി (84) ശതാഭിഷിക്തനായി. യോഗക്ഷേമ വൈക്കം ഉപസഭ, അഖില കേരള തന്ത്രി സമാജം, ശബരിമല  മുന്‍ മേല്‍ശാന്തി സമാജം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈക്കം വടയാര്‍ സമൂഹത്തില്‍ തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന  വിശേഷാല്‍ പൂജകളും ദാനങ്ങളും നടത്തിയ ശേഷം ശതാഭിഷേകവും കലശാഭിഷേകവും നടന്നു. വാദ്യമേളങ്ങള്‍ അകമ്പടിയായി. കൃഷ്ണന്‍ നമ്പൂതിരിയോടപ്പം ഭാര്യ സാവിത്രി അന്തര്‍ജനവും അഭിഷേക ചടങ്ങില്‍  പങ്കെടുത്തു.  ചടങ്ങിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി സമാജം പ്രസിഡണ്ട് ഏഴിക്കോട് ശശി നമ്പൂതിരി സെക്രട്ടറി റജില്‍ നമ്പൂതിരി, ട്രഷറര്‍ ഇടമന ദാമോധരന്‍ നമ്പൂതിരി, യോഗ ക്ഷേമ സഭ മുന്‍ സംസ്ഥാന പ്രസിഡണ്ട് വൈക്കം പി. എന്‍ നമ്പൂതിരി, സതീഷ് പോറ്റി, പി. മാധവന്‍ നമ്പൂതിരി കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
മോനാട്ട് മന ഗോവിന്ദന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും പുത്രനായി 1940ല്‍ മകര മാസത്തിലെ വിശാഖം നാളില്‍ ജനിച്ച കൃഷ്ണന്‍ നമ്പൂതിരിക്ക് വൈക്കത്ത് നിന്നും ആദ്യമായി  ശബരിമല മേല്‍ശാന്തിയായി നിയോഗവും ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ അമേട മനയില്‍  സാവിത്രി അന്തര്‍ജനമാണ് കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ. മക്കള്‍: ഗോവിന്ദന്‍ നമ്പൂതിരി, ഷൈലജ, ഷീല, ബിന്ദു, വിദ്യ. മരുമക്കള്‍: ബിന്ദു, ദാമോദരന്‍  നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, എം.വിനു, ആര്‍.വിനു.