Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് വീടുകളില്‍ കവര്‍ച്ചാശ്രമം
06/05/2016

വൈക്കത്ത് വീടുകളില്‍ കവര്‍ച്ചാശ്രമം. നഗരത്തിലെ ആശ്രമം സ്‌കൂളിന് അടുത്ത് താമസിക്കുന്ന ഹയര്‍സെക്കന്ററി അദ്ധ്യാപകരായ റെജി.എസ്.നായര്‍, മഞ്ജു എന്നിവരുടെ വീട്ടിന്റെ ബലവത്തായ കതക് അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ അറിഞ്ഞത്. രാത്രി 12.45തോടു കൂടിയാണ് മോഷ്ടാക്കള്‍ എത്തിയത്. പെട്ടെന്ന് അയല്‍വാസിയും നഗരസഭാ ചെയര്‍മാനുമായ അനില്‍ ബിശ്വാസിനെ വിവരമറിയിച്ചു. ചെയര്‍മാന്‍ അറിയിച്ചതനുസരിച്ച് വൈക്കം എസ്.ഐ സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മിനിട്ടുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. ഇവര്‍ എത്തിയാണ് പാതിപൊളിച്ച കതക് തുറന്നത്. ചുറ്റുപാടും മറ്റുവീടുകള്‍ ഇല്ലാതെ വിജനമായ പരിസരമാണിവിടെ. തുടര്‍ന്ന് പോലീസും അയല്‍വാസികളും ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തി. സമീപത്തു താമസിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പി.എന്‍.ബാബുവിന്റെ വീട്ടിലും ഗെയ്റ്റ് തുറന്ന് മോഷ്ടാക്കള്‍ എത്തിയിരുന്നു. നായയുടെ കുരകേട്ട് വീട്ടുകാര്‍ ലൈറ്റുകള്‍ ഇട്ടതിനെ തുടര്‍ന്ന് അവിടെ നിന്നും ഓടിമറയുകയായിരുന്നു. പോലീസ് സംഘം പരിശോധന നടത്തുമ്പോള്‍ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിയും ഭര്‍ത്താവ് പള്ളിപ്പുറം സുനിലും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഔട്ടുഹൗസ് തുറന്ന നിലയിലായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ സമീപത്തു തന്നെയുള്ള ഇന്‍ഷ്വറന്‍സ് ഏജന്റായ സരോജിനിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അലമാര കുത്തിതുറന്ന് 30000ത്തോളം രൂപ അവഹരിച്ച് ഫ്രിഡ്ജിലിരുന്ന വെള്ളവും കുടിച്ചാണ് മടങ്ങിയത്. വീട്ടില്‍ സരോജിനി മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ നല്ല ഉറക്കമായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല. നായ്ക്കളുടെ നിര്‍ത്താതെയുള്ള കുരകേട്ട് പരിശോധന നടത്തുമ്പോഴാണ് മോഷ്ടാക്കള്‍ കോടതിക്ക് സമീപമുള്ള ഇരുമുട്ടിത്തറ ഭാഗത്ത് സുള്‍ഫിക്കറിന്റെ വീട്ടിലെത്തി കതക് തള്ളിതുറക്കാനുള്ള ശ്രമം നടത്തിയത്. കറണ്ട് ഇല്ലാതിരുന്നതുമൂലം വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. വീടിനുള്ളിലേക്ക് ടോര്‍ച്ച് അടിച്ചതുകണ്ട് ഇവര്‍ ബഹളം വെച്ചു. ഇതുകേട്ട് മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപെടുകയായിരുന്നു. അപ്പോഴാണ് മൂന്നുപേര്‍ ഉണ്ടായിരുന്ന വിവരം മനസ്സിലായത്. പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചുപെറുക്കുമ്പോഴും മറ്റുവീടുകളില്‍ കയറാന്‍ ശ്രമം നടത്തിയതിനാല്‍ ഇതൊരു പ്രൊഫഷണല്‍ മോഷണസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. നഗരസഭ ചെയര്‍മാന്റെയും വൈക്കം സി.ഐ അനില്‍ കുമാര്‍, എസ്.ഐ.സാഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വെളുപ്പിന് 4.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ ആയില്ല.