Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികള്‍ക്ക് ആവേശമായി പുലിപ്രത്താഴം പാടത്തെ കൊയ്ത്ത് ഉത്സവം
04/02/2024
കുലശേഖരമംഗലം പ്രതീക്ഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പുലിപ്രത്താഴം പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം പുലിപ്രത്താഴം പാടശേഖരം പാട്ടത്തിനെടുത്ത് കൃഷി നടത്തി നൂറുമേനി വിളയിച്ച് കര്‍ഷക കൂട്ടായ്മ. പതിറ്റാണ്ട് തരിശ് കിടന്ന പാടശേഖരത്തില്‍ കഴിഞ്ഞ വര്‍ഷമാണ് കൃഷി ആരംഭിച്ചത്. കൊയ്ത്ത് ഉത്സവം കാണാന്‍ മറവന്‍തുരുത്ത് ഗവ യുപി സ്‌കൂളിലെ കുട്ടികളും അധ്യാപകരും പിടിഎ ഭാരവാഹികളും എത്തിയിരുന്നു. കുട്ടികള്‍ കര്‍ഷകരുടെ വേഷത്തിലാണ് വന്നത്. പാട്ട് പാടിയും നൃത്തം ചവിട്ടിയും ആര്‍പ്പു വിളിച്ചു കുട്ടികള്‍ കൊയ്ത്തുത്സവം ആഘോഷമാക്കിയപ്പോള്‍ നാട്ടുകാരും ഒപ്പം ചേര്‍ന്നു. കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം ജനിപ്പിക്കുന്നതിനും കാര്‍ഷിക അറിവുകള്‍ നേരിട്ട് പഠിപ്പിക്കുന്നതിനുമാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളുമായി എത്തിയത്. കുലശേഖരമംഗലം പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഐആര്‍ 5 എന്ന വിത്തിനമാണ് കൃഷി ചെയ്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, സി.സുരേഷ്‌കുമാര്‍, ബിന്ദു പ്രദീപ്, മറവന്‍തുരുത്ത് ഗവ. എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സി.പി പ്രമോദ്, പി.ടി.എ പ്രസിഡന്റ് പി.ആര്‍ പ്രമോദ്, കുലശേഖരമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ നാസര്‍, പ്രതീക്ഷ പുരുഷസ്വയം സഹായ സംഘം ഭാരവാഹികളായ കെ.ജി വിജയന്‍, കെ.ജി മനോഹരന്‍, സോഹന്‍ലാല്‍, കെ.എന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.