Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
03/02/2024
ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുനാളിന് കൊടിയേറി. ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്. പള്ളി വികാരി ഫാ. നിക്ലോവാസ് പുന്നയ്ക്കല്‍ സഹകാര്‍മികനായിരുന്നു. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. പ്രസുദേന്തിമാരായ വെളിയില്‍പറമ്പില്‍ സരുണ്‍ ബേബി, സജിന്‍ ബേബി, ട്രസ്റ്റിമാരായ ജോസ് പ്ലാക്കിയില്‍, ജോസ് കൊറ്റാപറമ്പില്‍, ലൂയിസ് മറ്റപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ജെറിന്‍ പാലത്തിങ്കല്‍, ഫാ. ജെയിംസ് പനവേലി, വികാരി ഫാ. നിക്ലാവാസ് പുന്നയ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികരാവും. വൈകിട്ട് കവലയിലെ കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെടും. തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടക്കും.