Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡുകള്‍ തകര്‍ന്നു; ജലവിതരണ പദ്ധതിയും പൂര്‍ത്തിയായില്ല; പ്രതിഷേധസമരവുമായി മറവന്‍തുരുത്ത് പഞ്ചായത്ത്
03/02/2024
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി മറവന്‍തുരുത്തില്‍ നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മറവന്‍തുരുത്ത് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വൈക്കം വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി ഉദഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍തുരുത്ത് കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് എടുത്ത കുഴികള്‍ മൂടി എത്രയും വേഗം ടാര്‍ ചെയ്യണമെന്നും പിഡബ്ല്യുഡി റോഡിലെ പൈപ്പ് സ്ഥാപിക്കല്‍ അടിയന്തിരയി പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും വാട്ടര്‍ അതോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
മറവന്‍തുരുത്ത് കുടിവെള്ള പദ്ധതിക്കായി പ്പൈപുകള്‍ സ്ഥാപ്പിക്കാന്‍ കുഴിയെടുത്ത റോഡുകളില്‍ ടാറിങ് ജോലികള്‍ നടത്താത്തതുമൂലം ഗതാഗതത്തിന് തടസ്സമാവുകയും പൊടിപടലം മൂലം വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. വാട്ടര്‍ അതോറിട്ടിയുടെ നിരുത്തരവാദപരമായ സമീപനമാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ആരോപിച്ചു.
വെട്ടിക്കാട്ടുമുക്കില്‍ നിന്നും ചെമ്മനാകരിയിലെ ടാങ്കിലേക്ക് ജലം എത്തിക്കാന്‍ 2800 മീറ്റര്‍ പിഡബ്ല്യുഡി റോഡിലൂടെയും 11,100 മീറ്റര്‍ ഗ്രാമീണ റോഡിലൂടെയുമാണ് പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്. ഇതില്‍ ഗ്രാമീണ റോഡുകളില്‍ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയായി. എന്നാല്‍ പിഡബ്ല്യുഡി റോഡിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല.
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പിഡബ്ല്യുഡി റോഡിനും ഗ്രാമീണ റോഡിനും റീസ്റ്റോറേഷന് തുക എസ്റ്റിമേറ്റില്‍ തന്നെ മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ പിഡബ്ല്യുഡി റോഡിലൂടെ പൈപ്പ് സ്ഥാപിച്ച് പണി പൂര്‍ത്തികരിക്കാന്‍ കഴിയാത്തതുമൂലം ജലവിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം കുടിവെള്ള വിതരണം സുഗമമാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു.
സമരം പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബി.ഷിജു, ബിന്ദു പ്രദീപ്, മെമ്പര്‍മാരായ കെ.ബി രമ, പോള്‍ തോമസ്, കെ അനിരുദ്ധന്‍, മോഹന്‍ കെ തോട്ടുപുറം, കെ.എസ് ബിജുമോന്‍, സി.സുരേഷ് കുമാര്‍, ഗീതാ ദിനേശന്‍, പി.കെ മല്ലിക, മജിത ലാല്‍ജി, പ്രമീള രമണന്‍ എന്നിവര്‍ പങ്കെടുത്തു.