Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴവായികുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
03/02/2024
വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണന്‍  നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറി. തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ദിനില്‍ ഭട്ടതിരി, പ്രസാദ് ഭട്ടതിരി, ഗോപാലകൃഷ്ണന്‍ പോറ്റി എന്നിവര്‍ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഫെബ്രുവരി
ഒന്‍പതിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് വരെ ദിവസവും വൈകിട്ട് 7.30ന് അത്താഴഊട്ടും, ആറാട്ട് ദിവസം പകല്‍ 12ന് മഹാപ്രസാദഊട്ടും ഉണ്ടായിരിക്കും. കൊടിയേറ്റിന്റെ ഭാഗമായി  കളഭാഭിഷേകവും നടന്നു. ഇന്ന് വൈകിട്ട് 6.30ന് തമിഴ് കോലാട്ടവും, ആറിന് രാവിലെ 10.30ന് ഉത്സവബലി ദര്‍ശനവും, സമാപന ദിനമായ ഒന്‍പതിന് രാവിലെ എട്ടിന് ഉപദേവന്മാര്‍ക്ക് കലശാഭിഷേകവും നടക്കും. ചടങ്ങുകള്‍ക്ക്  ദേവസ്വം പ്രസിഡന്റ് എസ് മധു, സെക്രട്ടറി കെ.എം നാരായണന്‍ നായര്‍, ട്രഷറര്‍ ടി.നന്ദകുമാര്‍, ജോയിന്റ് സെക്രട്ടറി എ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ അഷ്ടബന്ധകലശം 13 മുതല്‍ 18 വരെ നടക്കും.