Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ എന്‍എസ്എസ് യൂണിയന്‍
03/02/2024
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ സ്ഥലവും വീടും സൗജന്യമായി നല്‍കുന്ന പദ്ധതിയിലേക്ക് കാരിക്കോട് തെക്കേക്കര കരയോഗം സെക്രട്ടറി എന്‍.എന്‍ സുരേഷ്‌കുമാര്‍ സൗജന്യമായി നല്‍കുന്ന അഞ്ച് സെന്റ് സ്ഥലത്തിന്റെ രേഖകള്‍ യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോടിന് കൈമാറുന്നു.

വൈക്കം: സ്ഥലവും വീടുമില്ലാതെ വിഷമിക്കുന്ന നിര്‍ധനര്‍ക്ക് കൈത്താങ്ങാകാന്‍ വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പദ്ധതി ആവിഷ്‌കരിച്ചു. യൂണിയനില്‍പെട്ട കുടുംബങ്ങളെയാണ് പദ്ധതിയില്‍ ആദ്യം പരിഗണിക്കുന്നത്. അഞ്ച് സെന്റില്‍ കൂടാത്ത സ്ഥലം സ്വന്തമായുള്ളവര്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും.
സ്ഥലവും വീടും സൗജന്യമായി നല്‍കുന്ന പദ്ധതിയിലേക്ക് ആദ്യമായി അഞ്ച് സെന്റ് സ്ഥലം 1936-ാം നമ്പര്‍ കാരിക്കോട് തെക്കേക്കര ശിവവിലാസം എന്‍എസ്എസ് കരയോഗം സെക്രട്ടറി നരിക്കുഴിയില്‍ എന്‍.എന്‍ സുരേഷ് കുമാര്‍ യൂണിയന് സൗജന്യമായി നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് സ്ഥലം കൈമാറ്റ രേഖ ഏറ്റുവാങ്ങി. സ്ഥലവും വീടുമില്ലാത്തവരും അഞ്ച് സെന്റില്‍ കൂടാത്ത സ്ഥലമുള്ളവരും ഫെബ്രുവരി 10ന് മുമ്പായി ആവശ്യമായ രേഖകളോടെ യൂണിയന്‍ സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം. വിവിധ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉപഭോക്താക്കളായി എന്‍എസ്എസിന് പുറമേ ഇതര സമുദായാംഗങ്ങളെയും പരിഗണിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്, സെക്രട്ടറി കെ രാജഗോപാലന്‍ എന്നിവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 9447165765.