Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓംചേരി എന്‍.എന്‍ പിള്ളയുടെ നൂറ്റിയൊന്നാം ജന്മദിനം ആഘോഷിച്ചു
02/02/2024
നാടകാചാര്യന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ളയുടെ നൂറ്റിഒന്നാം ജന്മദിനാഘോഷം വൈക്കം ശ്രീമഹാദേവ കോളേജില്‍ ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാടകാചാര്യന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ളയുടെ നൂറ്റിയൊന്നാം ജന്മദിനം ജന്മനാട് ആഘോഷിച്ചു. ഓംചേരി മുഖ്യരക്ഷാധികാരിയായുള്ള വൈക്കം ശ്രീമഹാദേവ കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ചേര്‍ന്നാണ് ജന്മദിനാഘോഷം നടത്തിയത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഓംചേരി നാടക ചെയറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്  ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓംചേരിയെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. കോളേജ്  മാനേജര്‍ ബി മായ, ഐടിഇ പ്രിന്‍സിപ്പല്‍ ബി.മാധുരിദേവി, ആര്യ എസ് നായര്‍, എസ് ഐശ്വര്യ, മാനിഷ കെ ലത്തീഫ് , സുകന്യ സുകുമാരന്‍, എം.എസ് ശ്രീജ, ശ്രീലക്ഷ്മി എസ് നായര്‍, ആശ ഗിരീഷ്  എന്നിവര്‍ പ്രസംഗിച്ചു.