Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
01/02/2024
വല്ലകം സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യാകമറിയത്തിന്റെയും വി. അന്തോണീസിന്റെയും വി. സെബസ്റ്റിയാനോസിന്റെയും തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യാകമറിയത്തിന്റെയും വി. അന്തോണീസിന്റെയും വി.സെബസ്റ്റിയാനോസിന്റെയും തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. അള്‍ത്താരയില്‍വെച്ച് വെഞ്ചരിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. പള്ളി വികാരി ഫാ. ടോണി കോട്ടയ്ക്കല്‍ സഹകാര്‍മികനായി. വൈകിട്ട് കലാവിരുന്നും നടന്നു.
വെള്ളിയാഴ്ച ആരാധനദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുആരാധനയ്ക്ക് ഫാ. തോമസ് വൈക്കത്തുപ്പറമ്പില്‍, ഫാ. പോള്‍ വടക്കേമുറി എന്നിവര്‍ കാര്‍മികരാകും. ശനിയാഴ്ച വി. അന്തോണീസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ. ജോസഫ് പള്ളാട്ടില്‍, ഫാ. ബൈജു കണ്ണംപിള്ളിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും. ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. എബി ഇടശ്ശേരിയില്‍, ഫാ. അഗസ്റ്റിന്‍ കല്ലറയ്ക്കല്‍ എന്നിവര്‍ കാര്‍മികരാകും. തുടര്‍ന്ന് വടക്കുഭാഗത്തേക്ക് പ്രദക്ഷിണം പുറപ്പെടും. തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും.
കൊടിയേറ്റ് ചടങ്ങിന് കണ്‍വീനര്‍ സാബു അറയ്ക്കല്‍, ട്രസ്റ്റിമാരായ മാത്യു പാറപ്പുറം, എബ്രാഹം മങ്ങാട്ട്, വൈസ് ചെയര്‍മാന്‍ റോബിന്‍ കണ്ടത്തിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.