Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-ആലപ്പുഴ ടൂറിസം ബോട്ട് സര്‍വീസ് ആരംഭിക്കണം: എംപ്ലോയീസ് ഫെഡറേഷന്‍
01/02/2024
വൈക്കം-ആലപ്പുഴ ടൂറിസം ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് നിവേദനം നല്‍കുന്നു.

വൈക്കം: ചരിത്രപ്രധാനമായ വൈക്കത്ത് നിന്ന് മാട്ടേല്‍പ്പള്ളി-തണ്ണീര്‍മുക്കം ബണ്ട്-പാതിരാമണല്‍ ദ്വീപ് -കുമരകം പക്ഷിസങ്കേതം-ആര്‍ ബ്ലോക്ക്-ആലപ്പുഴ ടൂറിസം ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന് സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.  ജില്ലയുടെ അകത്തും പുറത്തും ഉള്ള ആയിരകണക്കിന് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന സര്‍വീസ് ആരംഭിച്ചാല്‍ അത് വൈക്കത്തെ ടൂറിസം രംഗത്തും വലിയ മുതല്‍കൂട്ടാകും. അതോടൊപ്പം ടി വി പുരം, കൊതവറ, തണ്ണീര്‍മുക്കം തുടങ്ങി യാത്രാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമാകും. ഇത്തരത്തില്‍ ഏറെ പ്രയോജനപ്രദമായ വൈക്കം-ആലപ്പുഴ ടൂറിസം ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് ഫെഡറേഷന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് നിവേദനം നല്‍കി. ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ വിഷയങ്ങള്‍ പരിഹരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ രാജീവ് കുമാര്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.ടി മുജീബ്, ജനറല്‍ സെക്രട്ടറി ടി.എസ് സുരേഷ്ബാബു, എ.എ സുരേഷ്, സുനില്‍ താമരശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.