Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം അഗ്‌നിരക്ഷാനിലയത്തിന് ജെസിഐ സ്‌ട്രെച്ചര്‍ നല്‍കി
31/01/2024
വൈക്കം അഗ്‌നിരക്ഷാനിലയത്തിന് ജെസിഐ വൈക്കം ശാഖ നല്‍കിയ സ്ട്രെച്ചര്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ വിനോദ് കുമാര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാറിന് കൈമാറുന്നു.

വൈക്കം: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) വൈക്കം ശാഖയുടെ നേതൃത്വത്തില്‍ വൈക്കം അഗ്‌നിരക്ഷാനിലയത്തിന് സ്‌ട്രെച്ചര്‍ നല്‍കി. സ്റ്റേഷന്‍ വളപ്പില്‍ നടന്ന യോഗത്തില്‍ ജെസിഐ പ്രസിഡന്റ് ക്യാപ്റ്റന്‍ വിനോദ് കുമാര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാറിന് ഉപകരണം കൈമാറി. ടി.ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. ജെസിഐ അംഗങ്ങളായ സെക്രട്ടറി മനോജ്കുമാര്‍, ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍, ട്രഷറര്‍ ബിജു ഒറ്റയില്‍, പ്രോഗ്രാം ഡയറക്ടര്‍ ഇ.വൈ ഷാജി, യു.ഉണ്ണികൃഷ്ണന്‍, പിആര്‍ഒ മഹേഷ് നായര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ വി മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ വി.ആര്‍ ബിജു, സാജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.