Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
25/01/2024
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.

വൈക്കം: ദീപലങ്കാരങ്ങള്‍ പ്രഭ പരത്തിയ വഴിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദര്‍ശന തിരുനാളിന്റെ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചാണ് പള്ളിയില്‍ നിന്നും പട്ടശ്ശേരി കുരിശടിയിലേക്ക് പ്രദക്ഷിണം പുറപ്പെട്ടത്. മുല്ലപ്പൂ മാലകള്‍ കൊണ്ട് അലംകൃതമാക്കിയ രൂപം എഴുന്നള്ളിച്ചപ്പോള്‍ നിരവധി ഭക്തര്‍ ദീപങ്ങളുമായി പ്രദക്ഷിണത്തില്‍ നിരന്നു. പൊന്‍-വെള്ളി കുരിശുകളും പട്ടുകുടകളും വിവിധ സെറ്റ് വാദ്യമേളങ്ങളും ദീപാലങ്കാരങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി. തുടര്‍ന്നുനടന്ന തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, സഹവികാരി ഫാ. എബിന്‍ ഇടശ്ശേരി എന്നിവര്‍ സഹകാര്‍മികരായി. ട്രസ്റ്റിമാരായ മോനിച്ചന്‍ പെരുഞ്ചേരി, മാത്യു കോടാലിച്ചിറ, തിരുനാള്‍ കമ്മിറ്റി സെക്രട്ടറി ബാബു വര്‍ഗീസ് കൊല്ലംപറമ്പില്‍, കണ്‍വീനര്‍ ജോസഫ് താഴ്ചയില്‍, വൈസ് ചെയര്‍മാന്‍ മാത്യൂ കൂടല്ലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാളിന്റെ സമാപനദിനത്തില്‍ മരിച്ചവരുടെ ഓര്‍മദിനം ആചരിച്ചു. പള്ളിയില്‍ കുര്‍ബാനയും സെമിത്തേരിയില്‍ ഒപ്പീസും നടത്തി.