Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗേള്‍സ് ഹൈസ്‌കൂളില്‍ ബോധവല്‍കരണ പരിപാടി നടത്തി
25/01/2024
ദേശീയ ബാലിക ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് നടത്തിയ ബോധവല്‍കരണ പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റേയും ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്റേയും കെജിഒഎ വനിതാ ഫോറത്തിന്റേയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ദേശീയ ബാലികാ ദിനാചരണം നടത്തി. പെണ്‍കുട്ടികള്‍ക്കായി 'ദന്തക്ഷതവും പ്രതിരോധ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍കരണ ക്ലാസില്‍ ദന്തല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അനൂപ് കുമാര്‍ വിഷയം അവതരിപ്പിച്ചു. അസോ. പ്രൊഫസര്‍ ഡോ. ജീവ ക്ലാസ് എടുത്തു. ടീം മിറര്‍ എന്‍ജിഒയുടെ നേതൃത്വത്തില്‍ ആര്‍ത്തവ ശുചിത്വം സംബന്ധിച്ച ക്ലാസ് നടത്തി. കുട്ടികള്‍ക്ക് ശുചിത്വകിറ്റും വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.എ സുധീരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റോട്ടറി ക്ലബ്ബ് അംഗങ്ങളായ ഡി നാരായണന്‍ നായര്‍, ജീവന്‍ ശിവറാം, ടി രാജേന്ദ്രന്‍, ജോയി മാത്യു, രാജന്‍ പൊതി, എന്‍.കെ സെബാസ്റ്റ്യന്‍, വിനോദ് കുമാര്‍, സിറില്‍ ജെ മഠത്തില്‍, ഐഡിയ ഭാരവാഹികളായ ഡോ. ബിന്ദു ഭാസ്‌കര്‍, ഡോ. ടിസ, കെജിഒഎ കണ്‍വീനര്‍ ഇ.കെ നമിത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ശശികല, കെ.സി ദീപ എന്നിവര്‍ പ്രസംഗിച്ചു.