Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കും: മന്ത്രി വി ശിവന്‍കുട്ടി
24/01/2024
വെച്ചൂര്‍ ഗവ. ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു.

വൈക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികളിലായി 5000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികള്‍ നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി. വെച്ചൂര്‍ ഗവ. ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.18 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇനിയും അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് ആവശ്യമായ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കും. സ്‌കൂളുകളില്‍ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനും നിരാലംബരായ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതിനും മുന്‍ഗണന നല്‍കും. ലിംഗസസമത്വം, മതേതരത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍ച്ചേര്‍ക്കും. ഭരണഘടനയുടെ ആമുഖവും മലയാള അക്ഷരമാലയും ഇത്തവണത്തെ പാഠപുസ്തകങ്ങളിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.കെ ആശ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വീണ അജി, എസ് മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ മണിലാല്‍, ആന്‍സി തങ്കച്ചന്‍, ബീന എസ്.കളത്തില്‍, ഡിഡിഇ സുബിന്‍ പോള്‍, ഡിഇഒ പ്രീത രാമചന്ദ്രന്‍, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സി. എഞ്ചിനീയര്‍ പി പ്രസാദ്, പിടിഎ പ്രസിഡന്റ് എം.ആര്‍ ഷൈന്‍മോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലാല്‍സണ്‍ മാത്യു, കെ.പി ജയ്‌മോന്‍, കെ.എസ് ഷിബു, കെ.എം വിനോഭായി, യു ബാബു, പി.എന്‍ ശിവന്‍കുട്ടി, എസ്എംസി ചെയര്‍മാന്‍ എം ജിജി, പി.എ ജയിന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.