Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കി പ്രതിഷേധ യോഗം നടത്തി
24/01/2024
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും സെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കിനോടനുബന്ധിച്ച്  വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം താലൂക്ക് ചെയര്‍മാന്‍ റോജന്‍ മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും സെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് താലൂക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. താലൂക്ക് ചെയര്‍മാന്‍ റോജന്‍ മാത്യു ഉദ്ഘാടനം ചെയ്തു. താലൂക്ക് കണ്‍വീനര്‍ പി പ്രദീപ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.ആര്‍ സന്തോഷ്‌കുമാര്‍, ജി സുരേഷ് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ റോബി, ബ്രാഞ്ച് പ്രസിഡന്റ് അമ്പിള്‍ പി പ്രകാശ്, കെ.പി.എസ്.ടി.എ റവന്യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര്‍ ശ്രീകുമാര്‍, ജിയോ ബി ജോസ്, ബൈജുമോന്‍ ജോസഫ്, ബേബി ജോസ്, കെ.പി പ്രദീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാരുടേയും അധ്യാപകരുടേയും 18 ശതമാനം ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക, മെഡിസെപ്പ് അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക് സമരം.