Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ വിഗ്രഹ ഘോഷയാത്രക്ക് വരവേല്‍പ് നല്‍കി
24/01/2024
എസ്എന്‍ഡിപി യോഗം പെരുന്തുരുത്ത് ശാഖ നിര്‍മിച്ച ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹഘോഷയാത്രയുടെ പ്രയാണം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 881-ാം നമ്പര്‍ പെരുന്തുരുത്ത് ശമ്ശ്രീനാരിച്ച ശ്രീനാരായണഗുരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ഉല്ലല ഓംകാരേശ്വരം ക്ഷേത്രസന്നിധിയില്‍ നിന്നും അലംകൃതമായ രഥത്തില്‍ കൊണ്ടുപോയി. വിഗ്രഹഘോഷയാത്രയുടെ പ്രയാണം ഓംകാരേശ്വരം ക്ഷേത്രസന്നിധിയില്‍ എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ഘോഷയാത്രക്ക് നിരവധി കേന്ദ്രങ്ങളില്‍ വരവേല്‍പ് നല്‍കി. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ കൗണ്‍സിലര്‍ പി.എം ബാബു, ശാഖാ പ്രസിഡന്റ് എന്‍ മണിയപ്പന്‍, വൈസ് പ്രസിഡന്റ് പുഷ്‌കരന്‍, സെക്രട്ടറി പി.തങ്കച്ചന്‍ ഉദയംതറ, ഓംകാരേശ്വരം ക്ഷേത്രം ഭാരവാഹികളായ സാജു കോപ്പുഴ, പ്രീജു കെ ശശി, ബി.ഡി സന്തോഷ്, പി.ആര്‍ തിരുമേനി, എന്‍.എന്‍ പവനന്‍, എ.ജി ബിജു എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 27ന് നടക്കുന്ന ഗുരുദേവ ക്ഷേത്ര സമര്‍പ്പണം എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്  നിര്‍വഹിക്കും.