Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
23/01/2024
ഉല്ലല ശ്രീവെള്ളാപ്പള്ളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉല്ലല വെള്ളാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നിന്നും യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. യജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യജ്ഞവേദിയിലെ വിഗ്രഹ പ്രതിഷ്ഠ കുമാരന്‍ തന്ത്രി കണിച്ചുകുളങ്ങര നടത്തി. ഭാഗവത സമര്‍പ്പണം ധര്‍മരാജ് അയ്യരും നിറപറ സമര്‍പ്പണം ചിത്രലേഖയും പണം സമര്‍പ്പണം പ്രീജു കെ.ശശിയും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, ശാഖാ പ്രസിഡന്റ് കെ.എസ് സാജു, സെക്രട്ടറി ആശ, വാര്‍ഡ് മെമ്പര്‍ ജെല്‍സി സോണി, എന്‍.ഡി ഷാജി, പി.എസ് ഷാജി എന്നിവര്‍ പങ്കെടുത്തു. യജ്ഞാചാര്യന്‍ ശ്രുതി പ്രബോധ ഹരിപ്പാട് വേണുജി, യജ്ഞ പൗരാണികരായ ആലപ്പുഴ സോമനാഥ്, ചെട്ടിക്കുളങ്ങര പ്രേമചന്ദ്രന്‍, ആദിനാട് സുരേഷ്, ക്ഷേത്രം പ്രസിഡന്റ് ദേവാനന്ദ് മുത്തംപറമ്പില്‍, വൈസ് പ്രസിഡന്റ് റജിമോന്‍, സെക്രട്ടറി രജിമോന്‍ പാഴൂത്തറപ്പടി, ജോയിന്റ് സെക്രട്ടറി ബിന്ദു തമ്പാന്‍, ട്രഷറര്‍ കെ.എസ് ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.