Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേല്‍പ്രതിഷ്ഠാ വാര്‍ഷികം നടത്തി
22/01/2024
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ശ്രീനാരായണഗുരു നടത്തിയ വേല്‍ പ്രതിഷ്ഠയുടെ 103-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കലശപൂജയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുക ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു നടത്തിയ വേല്‍പ്രതിഷ്ഠയുടെ 103-ാമത് വാര്‍ഷികവും, ഗണപതി, ധര്‍മശാസ്താവ്, മഹാദേവി പ്രതിഷ്ഠകളുടെ ഒന്‍പതാമത് വാര്‍ഷികവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശിവനാരായണ തീര്‍ത്ഥസ്വാമികള്‍, മേല്‍ശാന്തി സനോജ് ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. കലശപൂജ പൂര്‍ത്തിയാക്കിയ ശേഷം ബ്രഹ്‌മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച എഴുന്നള്ളിപ്പിന് ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി ടി.ആര്‍ രമേശന്‍, ഭാരവാഹികളായ മധു പുത്തന്‍തറ, എന്‍.കെ കുഞ്ഞുമണി, ബിജു വാഴേകാട്ട്, കെ.പി ഉത്തമന്‍, ബിജു കരമക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് പ്രസാദഊട്ടും വൈകിട്ട് കഥാപ്രസംഗവും നടന്നു.