Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഥയെ സൃഷ്ടിക്കാനുള്ള ബഷീറിന്റെ കഴിവ് അന്യാദൃശ്യം: വി.പി ജോയ്
22/01/2024
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ  ബഷീര്‍ അവാര്‍ഡ് മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അവാര്‍ഡ് ജേതാവ് ഇ സന്തോഷ് കുമാറിന് സമ്മാനിക്കുന്നു.

വൈക്കം: അക്ഷരങ്ങളെ അനശ്വരമാക്കിയ കഥകളുടെ സുല്‍ത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്നും തന്റെ ചുറ്റുപാടുകളിലുള്ള ജീവിത നുറുങ്ങുകളില്‍ നിന്നും കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കാനുള്ള ബഷീറിന്റെ കഴിവ് അന്യാദൃശ്യമാണെന്നും മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ 116-ാമത് ജന്മദിനാഘോഷം ഉദ്ഘാടനവും ബഷീര്‍ അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന് വി.പി ജോയ് സമ്മാനിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്മാരകത്തില്‍ നടത്തിയ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മാങ്ങാട് രത്‌നാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം കുസുമന്‍,  ഭാരവാഹികളായ എം.അനില്‍കുമാര്‍, ടി.എന്‍ രമേശന്‍, ഡോ. വി.കെ ജോസ്, സുഭാഷ് പുഞ്ചക്കോട്ടില്‍ ഇ.സന്തോഷ് കുമാര്‍ എന്നിവര്‍  പ്രസംഗിച്ചു. തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയി മാധവ് വിനോദിന്റെ സോപാന സംഗീതവും വേദിയില്‍ അരങ്ങേറി. ബഷീര്‍ കഥാപാത്രം പാത്തുമ്മയുടെ മകള്‍ ഖദീജ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.