Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുഭവങ്ങളുടെ എഴുത്തുകാരന്‍: വി.ആര്‍ പ്രമോദ്
22/01/2024
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടത്തിയ വെക്കം മുഹമ്മദ് ബഷീറിന്റെ 116-ാമത് ജന്മദിനാഘോഷം സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.ആര്‍ പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കാര്യസാധ്യത്തിനുവേണ്ടി ആരുടെയും മുമ്പില്‍ തലകുനിക്കാത്ത മഹത് വ്യക്തിത്വമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യ നിരൂപകനുമായ വി.ആര്‍ പ്രമോദ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 116-ാമത് ജന്മദിനത്തോടനുബന്ധിച്ച് ജന്മനാടായ തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പട്ടിണിയെങ്കില്‍ പട്ടിണി, ദാരിദ്ര്യമെങ്കില്‍ ദാരിദ്ര്യം' കാശിനു വേണ്ടി ബഷീര്‍ ആരേയും സമീപിച്ചിരുന്നില്ല. അതുകൊണ്ടാണ് ജന്മദിനത്തിന് അദ്ദേഹം പട്ടിണി കിടന്ന അനുഭവം എഴുതി പുസ്തകമാക്കിയത്.  തുറന്നുപറയുകയും എഴുതുകയും ചെയ്ത ബഷീര്‍ മരണമില്ലാതെ മലയാള സാഹിത്യത്തില്‍ ഇന്നും ജീവിക്കുകയാണെന്നും വി.ആര്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.
സമിതി ഡയറക്ടര്‍ അബ്ദുല്‍ ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ചു. ഭാഷയ്ക്ക് പുതിയ നേട്ടങ്ങളുണ്ടാക്കിയ മഹാനായ സാഹിത്യകാരനായിരുന്നു ബഷീര്‍ എന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. വി.ടി ജലജകുമാരി പറഞ്ഞു.  
തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടത്തിയ പരിപാടിയില്‍ ബഷീര്‍ കഥാപാത്രങ്ങളായ സെയ്ദ് മുഹമ്മദ്, ഖദീജ,സമിതി വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു, ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, നാഗേഷ് ബാബു, ഇടവട്ടം ജയകുമാര്‍, ആന്‍സി മനോജ്, ബേബി ടി.കുര്യന്‍, അഡ്വ. ഫിറോഷ് മാവുങ്കല്‍, ശ്രീജേഷ് ഗോപാല്‍, അഞ്ജലി ദാസ് എന്നിവര്‍ പ്രസംഗിച്ചു.