Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കാട്ട് ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവത്തിന് കൊടിയേറി
21/01/2024
ടി.വി പുരം വെള്ളക്കാട്ട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് തന്ത്രി വൈക്കം വിവേക് ആനന്ദ്, സഹതന്ത്രി ആര്‍.ഗിരീഷ് വൈക്കം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു

വൈക്കം: ടി.വി പുരം വെള്ളക്കാട്ട് ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. തന്ത്രി വൈക്കം വിവേക് ആനന്ദ്, സഹതന്ത്രി ആര്‍.ഗിരീഷ് വൈക്കം എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്. ക്ഷേത്രം മേല്‍ശാന്തി വൈക്കം പ്രീനു സഹകാര്‍മികനായി.
കൊടിയേറ്റിന് മുന്‍പായി കൊടിമര ഘോഷയാത്ര, കൊടിക്കയര്‍ എഴുന്നള്ളിപ്പ്, കൊടിക്കൂറ എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് പി.ബി പുഷ്പാംഗദന്‍, ജോയിന്റ് സെക്രട്ടറി എ.എന്‍ രമേശന്‍, ട്രഷറര്‍ എം.എ ബിനു, വി.ആര്‍ പ്രദീപ്, അപ്പുക്കുട്ടന്‍ കായിപ്പുറത്ത്, പി.പ്രകാശന്‍, മഹിളാ വിഭാഗം പ്രസിഡന്റ് സീമാ ഷിബു, സെക്രട്ടറി ശ്രുതി രൂപേഷ്, യുവജനസഭ പ്രസിഡന്റ് ടി.എസ് സുനീഷ്, സെക്രട്ടറി അനന്തകൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ ദിവസങ്ങളില്‍ സര്‍വൈശ്വര്യപൂജ, അന്നദാനം, തിരുവാതിരകളി, കൈകൊട്ടിക്കളി, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, സ്‌കന്ദപുരാണ സമീക്ഷ, സ്‌കന്ദവിവാഹം, രഥഘോഷയാത്ര, ചിന്ത്പാട്ട്, ദേശതാലപ്പൊലി, പൂമൂടല്‍, നാടന്‍പാട്ട്, നാട്ടീണങ്ങളുടെ ചടുലതാളം, തൈപ്പൂയ മഹോത്സവം, കലശാഭിഷേകം, കാഴ്ചശ്രീബലി, കാവടിഘോഷയാത്ര, ഫ്യൂഷന്‍, ആറാട്ട് പുറപ്പാട്, പൊങ്കാല എന്നിവ നടക്കും.